അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടിവെള്ള വിതരണം നടത്തി

By | Wednesday May 15th, 2019

SHARE NEWS

വടകര: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ നേത്യത്തിലും, സന്നന്ധ സാമൂഹ്യ സംഘടനകളുടെ നേത്യത്തിലും കുടിവെള്ളം വിതരണം ചെയ്ത് ജനങ്ങളുടെ കുടിവെള്ളം പ്രശ്‌നം പരിഹരിക്കുന്നു. ജിപിഎസ് ഘടിപ്പിച്ച വാഹനത്തിലാണ് പഞ്ചായത്തിന്റെ നേത്യത്തില്‍ പ്രതിദിനം 20,000 ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്.മൊയ്തു കുഞ്ഞിപ്പള്ളിയുടെ അല്‍ ഹിക്ക്മാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്യത്തില്‍ പ്രതിദിനം 25000 ലീറ്റര്‍ വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
കുടാതെ പ്രസ്തുത ട്രസ്റ്റ് അഞ്ചര ലക്ഷം രൂപ ചിലവില്‍ ആറാം വാര്‍ഡിലെ താഴെ കുളങ്ങരയില്‍ പുതുതായി നിര്‍മ്മിച്ച് തന്ന കിണറില്‍ നിന്നാണ് വെള്ളം വിതരണത്തിനായി എടുക്കുന്നത്.കൂടാതെ അഴിയൂര്‍ സി.എച്ച് സെന്റര്‍, കുഞ്ഞിപ്പള്ളി വനിത സഹകരണ സംഘം. അഴിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് , ഡിവൈഎഫ്‌ഐ കോട്ടമല യുനിറ്റ് എന്നിവരും കുടിവെള്ള വിതരണം ചെയ്ത് വരുന്നുണ്ട്. രൂക്ഷമായ കുടി വെള്ളം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ കിണര്‍ റീ ചാര്‍ജ് പദ്ധതി 500 കുടുംബങ്ങള്‍ക്ക് ഉടന്‍ കിണര്‍ റിചാര്‍ജ്ജ് പദ്ധതി ആരംഭിക്കുന്നതാണ്

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്