കൊറോണ പ്രതിരോധത്തിന് ഡിവൈഎഫ്‌ഐയുടെ കൈതാങ്ങ്

By | Tuesday March 24th, 2020

SHARE NEWS

വടകര: ഡിവൈഎഫ്‌ഐ മേമുണ്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂനിറ്റുകളില്‍ നിന്നും നിര്‍മ്മിച്ച 250 ഓളം കോട്ടണ്‍ മാസ്‌ക്കുകള്‍ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മോഹനന് കൈമാറി. സാനറ്റൈസര്‍ നിര്‍മ്മാണത്തിലും ഡിവൈഎഫ് ഐ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മേമുണ്ട സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെയും കൈകള്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിരുന്നു. മേഖലയിലെ ഇരുപത് യൂനിറ്റിലും ബ്രെയ്ക്ക് ദി ചെയ്ന്‍ ക്യാമ്പയിന്‍ പ്രകാരം കൈ കഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്