Categories
vatakaraspecial

പ്രചാരണത്തിലേ ഇഷ്ട ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കു വെച്ച് നാദാപുരത്തെ കോണ്‍ഗ്രസ് നേതാവ്

നാദാപുരം: പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരുടെ തിരക്കിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ പ്രചാരണ തിരിക്കിനിടെ ഡിസിസി സെക്രട്ടറി മോഹന്‍ പാറക്കടവ് എം പി ജാഫറിനൊടൊപ്പമുള്ള സൗഹൃദ ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചപ്പോള്‍ ചിത്രം നിമിഷ നേരങ്ങള്‍ക്കം വൈറലായിക്കഴിഞ്ഞു.

എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള എടച്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും യുഡി എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് എംപി ജാഫര്‍. നരിപ്പറ്റ സ്വദേശിയും കടവത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ രാഷ്ട്രീയ – സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമാണ്.

തുണേരി ബ്ലോക്ക് പഞ്ചായത്തിലെ എടച്ചേരി, ഇരിങ്ങണ്ണൂര്‍, പുറമേരി, തൂണേരി, പാറക്കടവ് , കല്ലുനിര തുടങ്ങിയ ആറ് ബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ന്നതാണ് എടച്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍. മുസ്ലീം ലീഗിലെ സൗമ്യ മുഖമായ ജാഫറിന് എല്ലാ വിഭഗങ്ങളുടേയും പിന്തുണ ലഭിക്കുമെന്നാണ് കരുതനെന്ന് . നാദാപുരം മേഖലയിലെ ആര്‍എംപി അനുകൂല വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്‌തേക്കും.


പിന്നോക്ക മേഖലയില്‍ സാമൂഹിക ഉന്നമനം
ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കും
എം പി ജാഫര്‍

പിന്നാക്കാവസ്ഥയുള്ള മേഖലയില്‍ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കാകുമെന്ന നിര്‍ദ്ദേശമാണ് എം പി ജാഫര്‍ മുന്നോട്ട് വെയ്ക്കുന്നത്.
കായിക രംഗത്തെ ക്ഷേമം ലക്ഷ്യമിട്ട് മൈതാനം ഉള്‍പ്പെടെ പദ്ധതികളും പ്രകൃതി വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള വികസന പരിപാടികളും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ ചില പുതുസാധ്യതാ അന്വേഷണങ്ങളും എന്റെ മുന്‍ഗണനയാണ്.
ധാരാളം ജലസ്രോതസ്സുകള്‍ ഉണ്ടെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമായ നമ്മുടെ ഡിവിഷനില്‍ ഫലപ്രദമായ രീതിയിലുള്ള കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുണ്ട് . ജനോപകാരപ്രദമായ മറ്റു ചില പദ്ധതികളും ആസൂത്രണത്തിലുണ്ട്.വനിതകളേയും യുവാക്കളേയും വിദ്യാര്‍ത്ഥികളേയും പ്രായമായവരേയും വികസനത്തിന്റെ പല ഭാവങ്ങളില്‍ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. – എം പി ജാഫര്‍ പറയുന്നു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP