Categories
Flash News

പെൺകുട്ടി കളിച്ചാലും ക്രിക്കറ്റ്‌ ബോൾ ഉരുളും… വൈറലായി മെഹക്

വടകര : ക്രിക്കറ്റ്‌ എന്താ ആൺകുട്ടികൾകൾക്ക് മാത്രം കളിക്കാൻ പറ്റാണതാണോ? ഞാൻ പെണ്ണായത് കൊണ്ടാണോ കളിപ്പിക്കാത്തത്? 6 വയസ്സുകാരി മെഹകിൽ നിന്ന് കേട്ട ചോദ്യമാണിത്.

ചോദ്യത്തിന് ഉത്തരമില്ലാത്തത് കൊണ്ടാവാം 8 മാസം കൊണ്ട് മെഹക് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി.പാഡും ഹെൽമെറ്റും ഗ്ലൗസും ധരിച്ചുള്ള മെഹക് പായിച്ച ക്രിക്കറ്റ്‌ ഷോട്ടുകൾ ഇന്ന് അതെ സ്പീഡിൽ സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

ആറ് വയസ്സുകാരി മെഹക് ഫാത്തിമ വീട്ടിൽ നിൽക്കെ മൂന്ന് വയസ്സുള്ള ഇളയ മകൻ മുഹമ്മീദിനാണ് പിതാവ് മുനീർ ക്രിക്കറ്റ് ബാറ്റ് വാങ്ങികൊടുത്തത്. ഉപ്പ കുഞ്ഞനുജന് പന്തെറിഞ്ഞു കൊടുക്കുന്നത് കണ്ട് മെഹക് ചോദിച്ചു. “ഞാൻ പെൺകുട്ടിയായത് കൊണ്ടാണോ ക്രിക്കറ്റ് കളിപ്പിക്കാത്തത്…?”


സ്‌ട്രെയിറ്റ് ഡ്രൈവ് പോലുള്ള ആ ചോദ്യം കേട്ട് മുനീർ മെഹകിനെയും കളി പഠിപ്പിച്ചു. പാഡും ഹെൽമെറ്റും ഗ്ലൗസും ധരിച്ചു മെഹക് പായിച്ച ക്രിക്കറ്റ് ഷോട്ടുകൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും വൈറലാവുകയാണ്.

മെഹകിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പരിശീലന വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളായ ജെമീമ റോഡ്രിഗ്രസ്സും ഹർമൻപ്രീത് കൗറും വനിത ക്രിക്കറ്റ് ഫീൽഡിങ് കോച്ചായിരുന്ന ബിജു ജോർജ്ജുമെല്ലാം ഈ വീഡിയോ പങ്കുവെച്ചു.

ബിജു ജോർജ് മുനീറിനെ വിളിച്ചുപറഞ്ഞു “കഴിവുള്ള കുട്ടിയാണ്…. പരിശീലനം തുടരണം….”

വടകര തോടന്നൂരിലെ ദാറുസ്സലാമിൽ മുനീറിന്റെയും ഖദീജയുടെയും മകളാണ് മെഹക് ഫാത്തിമ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ട് വീഡിയോകളാണ് വൈറലാകുന്നത്.

ആറ് വയസ്സ് മാത്രമുള്ള മെഹക് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് എട്ടുമാസമേ ആയിട്ടുള്ളുവെന്ന് മുനീർ പറഞ്ഞു.

മുനീറും ക്രിക്കറ്റ് താരമായിരുന്നു. അണ്ടർ 14 ജില്ലാ ടീമിൽ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മകനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ മുനീർ തീരുമാനിച്ചിരുന്നു.

ആ വഴിയിലേക്ക് മെഹക് കൂടി വന്നതോടെ ഇരട്ടി സന്തോഷത്തിലാണ് മുനീറും ഖദീജയും. വടകര കാപ്സ് ആക്കാദാമിയിലെ എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ലെവൽ എ കൊച്ചും നാദാപുരം മിഷൻസ് ഫിറ്റ്നെസ് സെറ്റർ ട്രെയിനറുമായ ജെറീഷ് മുഹമ്മദിന്റെ കീഴിൽ മെഹക് പരിശീലനം തുടങ്ങിയെങ്കിലും കോവിഡ് വ്യാപിച്ചതോടെ നിർത്തി. ഇപ്പോൾ വീട്ടിൽ തന്നെ ആണ്.

തോടന്നൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിയായ മെഹക് ഇനി രണ്ടാം ക്ലാസിലേക്ക് ആണ്. സ്മൃതി മന്ദാനയാണ് മെഹകിന്റെ ഇഷ്ടതാരം .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS