എടച്ചേരി എസ് ഐ സുനില്‍ കുമാറിന് ജനകീയ യാത്രയയപ്പ്

By | Friday June 21st, 2019

SHARE NEWS

വടകര: എടച്ചേരി എസ്.ഐ ആയ സുനില്‍ കുമാറിന് ജനകീയ യാത്രയയപ്പ്് . ഒരു വര്‍ഷക്കാലമായി എടച്ചേരി പൊലീസ്് സ്റ്റേഷനില്‍ എസ് ഐ ആയി സേവനം അനുഷ്ഠിച്ച സുനില്‍ കുമാര്‍ പാലക്കാട്ടേക്ക് സ്ഥലം മാറി പോവുകയാണ്.

ഓര്‍ക്കാട്ടേരിയില്‍ നടന്ന യാത്രയയപ്പ് ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഭാസ്‌ക്കരന്‍ ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

എടച്ചേരിയില്‍ പുതുതായി ചാര്‍ജ്ജെടുത്ത എസ്.ഐ പ്രശാന്ത് മുഖ്യ അതിഥിയായിരുന്നു.

മനയത്ത് ചന്ദ്രന്‍ ,ഇല്ലത്ത് ദാമോദരന്‍ മാസ്റ്റര്‍, ക്രസന്റ് അബ്ദുള്ള,കെ.കെ അമ്മദ്, എ.കെ.ബാബു, ടി.എന്‍.കെ.ശശിന്ദ്രന്‍, പറമ്പത്ത് പ്രഭാകരന്‍, പുതിയെടുത്ത് കൃഷ്ണന്‍, കെ.ഇ.ഇസ്മായില്‍, ശിവദാസ് കുനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷുഹൈബ് കുന്നത്ത് സ്വാഗതവും എന്‍.എം ബിജു നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്