Categories
Flash News

അഴിയൂരില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വടകര: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അഴിയൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ കൃഷിഭവന്‍ പരിസരത്ത് വെച്ച് രണ്ട് ദിവസത്തേക്ക് ഞാറ്റുവേല ചന്ത ആരംഭിച്ചു.

കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുക, കാര്‍ഷിക വകുപ്പിന്റെ സേവനം കര്‍ഷകരില്‍ എത്തിക്കുക എന്നി ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ചന്ത സംഘടിപ്പിച്ചത് .
ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതി വ്യാപിപ്പിക്കുന്നതിന് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഞാറ്റുവേല ചന്തയിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതാണ്. ചന്ത അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിഷ ആനന്ദ സദനം, മെമ്പര്‍ സി എം സജീവന്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, കൃഷി ഓഫീസര്‍ കെ.സിന്ധു, കൃഷി അസിസ്റ്റന്റ് വി.വി.പ്രജീഷ് കുമാര്‍, ആത്മ സ്റ്റാഫ് ഷൈന, കാര്‍ഷിക കര്‍മ്മ സേന സൂപ്പര്‍വൈസര്‍ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
കാര്‍ഷിക കര്‍മ്മ സേന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫലവൃക്ഷം, തെങ്ങിന്‍തൈ, പച്ചക്കറി, കവുങ്ങിന്‍ തൈകള്‍, ജൈവ കീടനാശിനി എന്നിവയാണ് അഞ്ചു ഗ്രൂപ്പുകളില്‍ നിന്നും ഞാറ്റുവേല ചന്തയില്‍ എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി ടോക്കണ്‍ നല്‍കിയാണ് കര്‍ഷകര്‍ക്ക് ചന്തയില്‍ പ്രവേശനമുള്ളൂ. നാളെയും ചന്ത കൃഷി ഓഫീസ് പരിസരത്ത് തുടരുന്നതാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP