Categories
Flash News

കോവിഡില്‍ തളാരതെ പതിയാരക്കരയിലെ വി ടി പവിത്രന്‍ ; വിഷുവിന് മത്സ്യകൃഷിയില്‍ നൂറ് മേനി

വടകര: മണിയൂര്‍ പതിയാരക്കര നടുവയിലിലുള്ള എക്കോ ഫിഷ് ഫാമില്‍ വിഷരഹിതമായ ചിത്രലാടയുടെ വിളവെടുപ്പ് തുടങ്ങി. പതിയാരക്കര ഉപ്പന്തോടി അങ്കണവാടിക്ക് സമീപത്താണ് വിളവെടുപ്പ് നടന്നത് .ഒരു കിലോ ചിത്രലാടക്ക് 300 രൂപയാണ് വില.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടുവയലിലെ വി ടി പവിത്രന്റെ ലൈറ്റ് & ആന്റ് സൗണ്ട് സ്ഥാപനം അടച്ചു പൂട്ടേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ്

സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ വീട്ടുമുറ്റ മത്സ്യകൃഷിക്ക് തുടക്കമിട്ടത് .


വീടിന് തൊട്ടടുത്ത് ഒരു സെന്റ് സ്ഥലത്ത് ശുദ്ധജല മത്സ്യകൃഷി തുടങ്ങുകയായിരുന്നു. 7 മാസം വളര്‍ച്ചയെത്തിയ ചിത്രലാട വിഭാഗത്തില്‍ പെട്ട മത്സ്യമാണ് ഇന്ന് വിളവെടുപ്പ് നടത്തിയത്.
വിളവെടുപ്പിന് ശേഷം വീണ്ടും വിപുലമായ രീതിയില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുമെന്ന് വി ടി പവിത്രന്‍ പറഞ്ഞു.

ഇരുപത്തി ഒന്നാം വാര്‍ഡ് മെമ്പര്‍ എം.രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.വി.ശശി അദ്ധ്യക്ഷനായിരുന്നു. സി പി.മുരളീധരന്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി. എം.കെ.പ്രമോദ്, സരിജ് ജി.പി., കെ.വി.ജയരാജന്‍, ടി.സി.രാജന്‍, എം കെ മുരളി, വി ടി.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിത്രലാട ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാം ഫോണ്‍: 9946478814

കഴിഞ്ഞ ലോക്ക്ഡൗണില്‍ പതിയാരക്കരയിലെ വി ടി പവിത്രന്റെ ലൈറ്റ് & ആന്റ് സൗണ്ട് സ്ഥാപനം അടച്ചു പൂട്ടേണ്ടുകയായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP