മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല സമ്മേളനത്തിന് ചോമ്പാലയില്‍ തുടക്കമായി

By | Monday January 14th, 2019

SHARE NEWS

വടകര: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല സമ്മേളനം ചോമ്പാലയില്‍ തുടക്കമായി. ചോമ്പാല്‍ ആത്മവിദ്യാസംഘം ഹാളില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം. പി. സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എം. കെ. രാഘവന്‍ എം. പി, കെ പി സി സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആര്‍. ഓസ്റ്റിന്‍ ഗോമസ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, കെ പി സി സി സെക്രട്ടറി അഡ്വ. എ പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read