അഴിയൂര്‍ : സ്റ്റേഡിയം ബ്രദേഴ്സ് കുഞ്ഞിപ്പള്ളി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ തുടക്കമായി . ആദ്യ മത്സരത്തില്‍ ലെജന്‍ഡ് കുഞ്ഞിപ്പള്ളി ഏകപക്ഷീയമായ ഒരു ഗോളിന് ചോമ്പാല്‍ രാജീവ് ഗാന്ധി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി .

ഒരാഴ്ചക്കാലമായി നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ദേശീയ വനിതാ ഫുട്ബോള്‍ താരം തുളസി എസ് വര്‍മ്മ ഉദ്ഘാടനം ചെയ്തു . ടീം അംഗങ്ങളെ സംസ്ഥാന വനിതാ ഫുട്ബോള്‍ താരങ്ങളായ വിസ്മയ രാജ് , അശ്വതി എസ് വര്‍മ്മ എന്നിവര പരിചയപ്പെട്ടു . ക്ലബ് പ്രസിഡന്റ് കെ വിനീത് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കവിത അനില്‍കുമാര്‍ , കെ കെ ജയചന്ദ്രന് , എം പ്രമോദ് , ഫുട്ബോള്‍ കോച്ച് വി സുരേന്ദ്രന് , താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ,എ വി സനല്‍ എന്നിവര്‍ സംസാരിച്ചു .

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
