കനത്ത മഴ; കൊയിലാണ്ടിയില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

By | Tuesday June 11th, 2019

SHARE NEWS
വടകര:  കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ കടലാക്രമണം രൂക്ഷമാണ്. റോഡിനോട് ചേര്‍ന്ന ബസ് സ്റ്റോപ്പും, തീരദേശ റോഡും ഹൈമാസ്റ്റ് ലൈറ്റുകളും തകരുന്ന നിലയിലാണ്. കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളിലെ  11 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.  കൊയിലാണ്ടി ചെങ്ങോട്ട്കാവ് വില്ലേജിലെ വളപ്പില്‍, മൂന്നു കുടിക്കല്‍, ഏഴു കുടിക്കല്‍ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.
ക്യാമ്പുകള്‍ ഏത് നിമിഷവും പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് രേഖ.എം അറിയിച്ചു. കടല്‍ഭിത്തി ബലപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്താന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയതായും  സ്ഥിരം ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചതായും   കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.താമരശ്ശേരി, വടകര എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു.
 കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077
 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്