വടകര: കോവിഡ് പടരുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് നടത്തുന്ന ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷ മാറ്റിവെക്കണമെന്ന് കെ.എച്ച്.എസ്.ടി.യു.വടകര ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

രാവിലെയും, ഉച്ചയ്ക്കും ആയി ആറ് മണിക്കൂര്‍ സമയത്തോളം ‘ പരീക്ഷ എഴുതുന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ഈ കോവിഡ് കാലത്ത് പ്രയാസം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്ന് സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന സിക്രട്ടറി മുഹമ്മദ് ഷമീം ഉല്‍ഘാടനം ചെയ്തു. കെ.സി.അബ്ദുള്‍ സമദ്, എന്‍ ,ബഷീര്‍, കുഞ്ഞായി.സി.ടി.ഹാഷില് അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.എന്‍.പി.ഹംസ സ്വാഗതവും, ആഷിഖ്.പി.പി നന്ദിയും പറഞ്ഞു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
