നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ പിഴ

By | Tuesday January 14th, 2020

SHARE NEWS

കോഴിക്കോട് : നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ, വിറ്റാലോ ബുധനാഴ്ചമുതല്‍ പിഴ നല്‍കണം. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതിനെത്തുടര്‍ന്നാണിത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 15 ദിവസം പിഴ ഈടാക്കിയിരുന്നില്ല.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സെക്രട്ടറിമാര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും.
രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപ. തുടര്‍ന്നാല്‍ 50,000 രൂപ പിഴയീടാക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്