Categories
Flash News

അരുത് കടലമ്മയോട് ; മക്കള്‍ക്ക് കടലമ്മയുടെ കത്ത്

എന്റെ വായില്‍ കുത്തിക്കയറ്റിയ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദഹിക്കാതെ വയറ്റില്‍ കിടന്ന്
ഉരുണ്ടുകൂടിയപ്പോള്‍ ചിലതെങ്കിലും ഞാന്‍ കടലോരത്ത് വിസര്‍ജ്ജിട്ടുണ്ട്.
ഇനിയും എന്നെ പ്ലാസ്റ്റിക് തീറ്റിച്ച് കൊല്ലരുത് എന്ന് അപേക്ഷ,
എനിക്ക് മരിക്കാന്‍ പേടിയില്ല.
പക്ഷേ എന്റെ മരണത്തിന് മുമ്പേ സുനാമിയായും പ്രകൃതിക്ഷോഭമായും ന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായുമൊക്കെ
എന്റെ ഉള്ളിലെ ഖനീഭവിച്ചു കിടക്കുന്ന വിഷപ്ലാസ്റ്റിക്ഖര മാലിന്യങ്ങളെ ഭൂമിയേക്ക് തന്നെ എനിക്ക് തിരികെ തരേണ്ടി വരും…
അന്ന് പേരിന് ഒരു ഉറുമ്പ് പോലും ഭൂമില്‍ ബാക്കിയുണ്ടാവണമെന്നില്ല.
ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്
ജീവിക്കുന്നത്.
എന്റെ മക്കളാണ് നിങ്ങള്‍.
നിങ്ങള്‍ സംരക്ഷിക്കുന്നത്
എന്നെയല്ലാ..
വേദനിപ്പിക്കുന്നതും…
നിങ്ങളെത്തന്നെയാണ്.
എന്ന്
കടലമ്മ..

അഴിയൂരിലെ വിവിധ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന സന്ദേശമാണിത്…. കടലില്‍ പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ വിളിച്ചോതുന്നതാണ് പ്രസ്തുത കത്ത്

അഴിയൂരില്‍
22 ന് കടലോര ശുചികരണ യജ്ഞം


വടകര: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ കടല്‍ ഇളകിമറിഞ്ഞപ്പോള്‍ കിലോക്കണക്കിന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യകൂമ്പാരമാണ് കരയില്‍ കൊണ്ടിട്ടിരിക്കുന്നത്. അഴിയൂരിന്റെ കടലോരങ്ങളും സമാനമാണ് അശാസ്ത്രീയമായി കൈയ്യൊഴിഞ്ഞ പ്ലാസ്റ്റിക് മാലിന്യം കടലിനോട് ചേര്‍ന്നു, ആ കടല്‍ ഒന്ന് പ്രക്ഷോഭിച്ചപ്പോള്‍ ടണ്‍കണക്കിന് മാലിന്യമാണ് വീണ്ടും നമ്മെ തേടിയെത്തി.

അശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ് വരുത്തി വെയ്ക്കുന്നത്. മാലിന്യ സംസ്‌ക്കരണ മേഖലയില്‍ മാതൃകപരമായ പദ്ധതികള്‍ നടപ്പിലാക്കിയ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വീണ്ടും കടലോര ശുചീകരണത്തിന് ഒരുങ്ങുന്നു.

അഴിയൂര്‍ ഗ്രാമപഞ്ചായത്തും ഗ്രീന്‍ വേംസും കോഴിക്കോടും സംയുക്തമായി അഴിയൂരിലെ കടലോരം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. കടല്‍ കരയിലേക്ക് തള്ളിയ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മെമ്പര്‍മാര്‍ ,ആര്‍ ആര്‍ടി അംങ്ങള്‍ ,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശേഖരിച്ച് സംസ്‌കരിക്കും.

22 ന് രാവിലെ മുതല്‍ കടലോര ശുചീകരണം ആരംഭിക്കുമെന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP