മൂരാട് പുഴയില്‍ ഐടി ഐ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

By | Monday June 22nd, 2020

SHARE NEWS

പയ്യോളി: പുഴയില്‍ നീ ന്തുന്നതിനിടയില്‍ ഐടി ഐ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മൂരാട് പുഴയിലാണ് കോട്ടക്കല്‍ പടന്നയില്‍ സുരേന്ദ്രന്റെയും, സുശീലയുടെയും മകന്‍ സുജിന്‍ (21) മുങ്ങി മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കൈകാലുകള്‍ തളര്‍ന്നു പോകുകയായിരുന്നുവെന്ന് പറയുന്നു.
ഉടന്‍തന്നെ കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരി: സൂര്യ . മൃതദേഹംപോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവ: ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്