ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ് ; അഭിമുഖം ഡിസംബര്‍ 31 ന്

By | Friday December 28th, 2018

SHARE NEWS

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂര്‍, വരവൂര്‍ ഐ.ടി.ഐ കളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവ് വീതവും, മായന്നൂര്‍ ഐ.ടി.ഐ യില്‍ സ്വീയിംഗ് ടെക്‌നോളജി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവും ഉണ്ട്.

ജില്ലാ പട്ടികജാതി ഓഫീസില്‍ ഈ മാസം 31 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളളവര്‍ ഒറിജില്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എത്തണം.

എംപ്ലോയബിലിറ്റി സ്‌കില്‍സ് – യോഗ്യത – രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോട് കൂടി എം,ബി.എ/ബി.ബി.എ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോട് കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്കണോമിക്‌സ് എന്നിവയില്‍ ബിരുദമോ അല്ലെങ്കില്‍ ഡിഗ്രി/ഡിപ്ലോമയും, ഐ.ടി.ഐകളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പ്രവര്‍ത്തി പരിചയമോ ഉണ്ടായിരിക്കണം.

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധമാണ്. വേതനം – 10,000 രൂപ. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (സ്വീയിംഗ് ടെക്‌നോളജി ട്രേഡ്) യോഗ്യത എന്‍ടി.സി/എന്‍.എ.സി ഇന്‍ സ്വീയിംഗ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കസ്റ്റം ഡിസൈന്‍ വിത്ത് രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഫാഷന്‍ ആന്‍ഡ് അപ്പാറല്‍ ടെക്‌നോളജിയില്‍ ഒരു വര്‍ഷത്തെ പരിചയം. വേതനം പ്രതിമാസം 27825 രൂപ.ഫോണ്‍ – 0495 2371451.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...