കര്‍ണ്ണാടക തൂത്ത് വരുമ്പോള്‍ ; കേരള ജെഡിഎസില്‍ പിളിര്‍പ്പ് ശരത് യാദവിനൊപ്പം വടകരയിലെ മുന്‍ എംഎല്‍എ

By news desk | Tuesday May 15th, 2018

SHARE NEWS

വടകര: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (എസ്) നിര്‍ണ്ണായക കക്ഷിയാകുമ്പോള്‍ കേരളത്തിലെ ജനതാദള്‍ എസില്‍ പിളര്‍പ്പ്. വടകര മുന്‍ എംഎല്‍എയും ദേശീയ കമ്മിറ്റിം.ഗവുമായി എം കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നിതീഷ്‌കുമാറുമായി തെറ്റി ജെഡിയു വിട്ട ശരത് യാദവ് രൂപീകരിച്ച ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും.
ജെഡിഎസ് ദേശീയ നേതാക്കളായ ദേവഗൗഡയുടേയും കുമാര സ്വാമിയുടേയും ബിജെപി ബന്ധമാണെന്ന് പാര്‍ട്ടി വിടാന്‍ ഇടയാക്കിയ സംഭവമെന്ന് പ്രേംനാഥ് വ്യക്തമാക്കി. അഞ്ച് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നും പ്രേംനാഥ് അവകാശപ്പെട്ടു.

നേരത്തെ എം പി വീരേന്ദ്രകുമാറിനൊപ്പം നിന്ന പ്രേംനാഥ് തെറ്റി പിരിഞ്ഞ് സോഷ്യലിസ്റ്റ് ജനതയില്‍ നിന്ന് ജെഡിഎസിലെത്തുകയായിരുന്നു. എന്നാല്‍ വീരന്ദ്രകുമാര്‍ ജെഡിയുവിന്റെയും ഭാഗമാകുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇടത് മുന്നണിയിലെത്തുകയുമായിരുന്നു.

ജെഡിയു നേതൃത്വത്തിലെ പ്രശ്‌നങ്ങളാണ് പ്രേംനാഥിനെ അനഭിമതനാക്കിയതെന്ന് സൂചനയുണ്ട്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചെങ്കിലും 2011 ല്‍ വീരേന്ദ്രകുമാറിന്റെ പാനലില്‍ നിന്ന് മത്സരിച്ചെങ്കിലും എല്‍ഡിഎഫിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായ സി കെ നാണുവിനോട് പരാജയപ്പെടുകയായിരുന്നു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...