കോട്ടക്കടവ് റെയില്‍വേ മേല്‍പാലം എം പിമാരുടെ യോഗത്തില്‍ ഉന്നയിക്കുമെന്ന് കെ മുരളീധരന്‍ എം പി

By | Thursday October 10th, 2019

SHARE NEWS

വടകര: കോട്ടക്കടവ് റെയില്‍വേ മേല്‍പാലം പണി തുടങ്ങുന്ന കാര്യം കേരളത്തിലെ എംപിമാര്‍ക്കു വേണ്ടി ദക്ഷിണ മേഖലാ റെയില്‍വേ മാനേജര്‍ വിളിക്കുന്ന യോഗത്തില്‍ ഉന്നയിക്കുമെന്നു കെ.മുരളീധരന്‍ എംപി പറഞ്ഞു.

മേല്‍പാലത്തിന്റെ കാര്യം റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഇതിനു നഗരസഭ സമ്മര്‍ദം ചെലുത്തണമെന്നും എം പി പറഞ്ഞു.

ദേശീയ പാതയോടു ചേര്‍ന്നുള്ള ചെറിയ റോഡിനു സമീപത്തെ ഗേറ്റിനു ബദലായി രൂപം നല്‍കിയ പാലം പദ്ധതി കോട്ടക്കടവ് റെയില്‍വേ മേല്‍പാലം കര്‍മ സമിതി റെയില്‍വേ അധികൃതര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്. 2010 ലെ നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ട മേല്‍പാലം പദ്ധതിക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചതോടെയാണ് വേഗമുണ്ടായത്. ദേശീയപാതയില്‍ വരെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന ഗേറ്റ് മൂലം പടിഞ്ഞാറു ഭാഗത്തെ ഒട്ടേറെ വാര്‍ഡുകള്‍ ഗതാഗത ബുദ്ധിമുട്ടിലായിരുന്നു.

പാലം വരുന്നതോടെ കോഴിക്കോട് ഭാഗത്തു നിന്നുള്ളവര്‍ക്ക് വടകരയിലെത്താതെ സാന്‍ഡ്ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രം വരെ യാത്ര ചെയ്യാനാകും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്