കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി

By | Saturday January 25th, 2020

SHARE NEWS

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കെ ദാസന്‍ എംഎല്‍എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം നേഹ സക്‌സേന മുഖ്യാതിഥിയായി.

ഘോഷയാത്രയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. അലങ്കാര പക്ഷികളുടെ പ്രദര്‍ശനം, ഫ്‌ലവര്‍ഷോ, മുന്‍കാല കാറുകളുടെ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വ്യാപാരമേള, ഒട്ടകസവാരി, ഭക്ഷ്യമേള, പുരാവസ്തുക്കളുടെ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സ്‌പോ എന്നിവ ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഫെബ്രുവരി ഒമ്പതിന് മേള സമാപിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൂമുള്ളി കരുണാകരന്‍, സി രാധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എന്‍ ഉണ്ണി സ്വാഗതവും സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്