കെ.കെ.രമയെ പ്രതീകമാക്കി സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം; വിവാദമാകുന്നു

By | Saturday May 21st, 2016

SHARE NEWS

12വടകര: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ രമയെ പ്രതീകമാക്കി  സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം വിവാദമാകുന്നു. വടകര പഴയ ബസ്റ്റാന്റ് പരിസരത്ത് ചുവന്ന നൈറ്റി ധരിച്ച് രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ആഹ്ലാദ പ്രകടനത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.  മുന്‍പ് കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി  ലൈംഗിക ചേഷ്ടകള്‍ കാട്ടി മുസ്‌ലിം ലീഗ് നടത്തിയ വിജയാഘോഷം നേരത്തെ വന്‍ വിവാദമായിരുന്നു.

123_01

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...