നോമ്പ് കാലം വടകര താഴെ അങ്ങാടിക്ക് ഉത്സവ രാവുകള്‍

By | Saturday May 11th, 2019

SHARE NEWS

വടകര: താഴെ അങ്ങാടി നോമ്പുകാലത്തെ രാത്രകള്‍. പകല്‍ മുഴുവന്‍ നോമ്പെടുത്ത് വടകര വലിയ ജുമാ മസ്ജിദിലും മറ്റ് പളളികളിലും പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവരാണ് കൂടുതലും,എന്നാല്‍ നോമ്പ് തുറന്ന് കഴിഞ്ഞാല്‍ എല്ലാവരും ഓടിയെത്തുന്നത് കോതി ബസാറില്‍ലേക്ക്ാണ് .
അതില്‍ വൃദ്ധന്‍ മാര്‍ മുതല്‍ കുട്ടികള്‍ വരെ മനസ്സിന് ഒരാശ്വാസമെന്നോണം രാത്രി 12 മണിവരെ കോതി ബസാറിന്റെ പല വിധ കാഴ്ചകളില്‍ മുഴുകുന്നവരാണ്. കുലുക്കി സര്‍വ്വത്ത്, പലവിധ ഐസ ്‌ഐറ്റംസ്്, ചോളം പുഴുങ്ങിയത് , വറുത്തത് , ഫ്രൂട്ട്‌സ് മുളക് പുരട്ടിയത് ,മുളക് ബജി, ഷവര്‍മ, കൂടാതെ കാവ ഇതൊക്കെ കോതി ബസാറില്‍ റമളാന്‍ സെപഷ്യല്‍ വിഭവങ്ങളാണ് ഈ വിഭങ്ങളൊക്കെ ആസ്വദിച്ച് കഴിക്കാനെന്നോണം വടകരയുടെ അടുത്ത പ്രദേശങ്ങളില്‍ നിന്നും കോതി ബസാറിന്റെ ഫോട്ടോസുകളും വീഡിയോകളും സോഷ്യല്‍ മീഡിയവഴിയും മറ്റും കണ്ടും കേട്ടറിഞ്ഞും നോമ്പ് തുറക്ക് ശേഷം നിരവധി പേരാണ് ഇവിടെ എത്തുന്നതും കുറവല്ല…

വടകര താഴെ അങ്ങാടിക്കുള്ള മറ്റൊരു പ്രത്യേകത കാലങ്ങളായി നടത്തി വരുന്ന (അത്താഴ കമ്മിറ്റി ) ഭക്ഷണശാല വിവിധ പ്രദേഷങ്ങളില്‍ നിന്നും വന്നെത്തുന്നവര്‍ക്കും അടുത്തുള്ള ഹോസ്പിറ്റലിലെ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും നോമ്പ് തുറയും,അത്താഴവും എത്തിച്ചു കൊടുക്കുന്ന സമ്പ്രദായം താഴെ അങ്ങാടിയുടെ മറ്റൊരു പ്രത്യേകതയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്