വികസനത്തിന്റെ കൈയൊപ്പ് ചാര്‍ത്തി കോരപ്പുഴ പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍

By news desk | Wednesday April 17th, 2019

SHARE NEWS

കൊയിലാണ്ടി: കോരപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എലത്തൂര്‍ ഭാഗത്ത് 4 തൂണുകളുടെ പൈലിംഗ് പൂര്‍ത്തിയായി. പഴയ പാലത്തിന്റെ പില്ലറുകള്‍ ഉള്ള സ്ഥലത്ത് തന്നെയാണ് പുതിയ പാലത്തിന്റെയും പില്ലറുകള്‍ പണിയുന്നത്.
പഴയ പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ് . ഇനി 3 സ്പാനുകളാണ് പൊളിച്ചു മാറ്റുന്നത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് പഴയ പാലം പൊളിച്ചു നീക്കല്‍ തുടങ്ങിയത്. 24.32 കോടി രൂപ ചെലവിലാണ് 12 മീറ്റര്‍ വീതിയുള്ള പുതിയ പാലം നിര്‍മ്മിക്കുന്നത്.

സമൃദ്ധിയിലേയ്ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടന്നു കൊണ്ട് ഒരു വിഷു കൂടെ മറയുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് വടകരക്കാരന്‍ സുനില്‍ മുതുവന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്