Categories
Flash News

കോവിഡ് പ്രതിരോധം ; പഞ്ചായത്തുകള്‍ക്ക് കൈത്താങ്ങായി വടകര ബ്ലോക്ക് പഞ്ചായത്ത്

വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 4 ഗ്രാമ പഞ്ചായത്തുകള്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി .അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയത് .പള്‍സ് ഓക്‌സിമീറ്റര്‍, പിപിഇ കിറ്റ്,മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയാണ് പഞ്ചായത്തുകള്‍ക്ക് നല്‍കിയത്.


ബ്ലോക്ക് തല ഉദ്ഘാടനം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാര്‍,ബ്ലോക്ക് മെമ്പര്‍മാരായ വി പി ബിന്ദു, അഡ്വക്കേറ്റ് ആശിഷ്, പി പി അജിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മോഹന്‍ദാസ്, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രമ്യ കരോടി എന്നിവര്‍ സംബന്ധിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP