വടകരയില്‍ കോവിഡ് പ്രതിരോധം പാളിയെന്ന് ആക്ഷേപം

By | Wednesday September 16th, 2020

SHARE NEWS

വടകര:  തീരപ്രദേശ വാര്‍ഡുകളില്‍ കോവിഡ് സാമൂഹ്യ വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വടകര നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ അതൃപ്തി രേഖപ്പെടുത്തി.

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ കുട്ടിയെ മുക്കം കോവിഡ് സെന്ററിലേക്ക് അയച്ച നടപടിക്കെതിരെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു.

കോവിഡ് ഫലം പുറത്ത് വന്നിട്ടും വീട്ടില്‍ നിന്ന് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യം വടകരയിലുണ്ടെന്നും സമീപ പഞ്ചായത്തുകളില്‍ ഒന്നും രണ്ടും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയിട്ടും വടകര നഗരസഭ പേരിന് ഒന്ന് മാത്രമാണ് ഈ അടുത്തായി തുടങ്ങിയതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇപ്പോഴും കോവിഡ് പോസ്റ്റീവായവരെ കൊണ്ട് പോകുന്നത് മുക്കത്തും, ഒളവണ്ണയിലേക്കുമാണ്. നിരവധി പൊതു സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് ആവശ്യമായ സൗകര്യം ഏര്‍പ്പാടാക്കി കോവിഡ് സെന്റര്‍ തുറക്കുന്നതില്‍ നഗരസഭയ്ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.

ആര്‍ ആര്‍ടി പ്രവര്‍ത്തകരെ തിരിച്ചറിയുന്ന ബാഡ്ജ് നിഷേധിച്ചത് വടകര നഗരസഭ മാത്രമാണ്.

ആര്‍ ആര്‍ ടി പ്രവര്‍ത്തകരുടെയും, വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും ഒരു അഭിപ്രായവും പരിഗണിക്കാതെ ആരോഗ്യ വകുപ്പ് ഉദ്ദേശിക്കും പോലെ പ്രവര്‍ത്തിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെഗറ്റീവായ കുട്ടിക്ക് പോസിറ്റീവ് കാരൊടൊപ്പം താമസിക്കേണ്ടി വന്നതെന്ന് മുസ്ലീം ലീഗ് പ്രതിനിധികള്‍ ആരോപിച്ചു.

വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കുന്നതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകളുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്നും വാര്‍ഡില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ വാര്‍ഡ് മുഴുവന്‍ അടച്ചിടുന്ന പ്രവണതയാണ് ഉള്ളത്. സാധാരാണക്കാരുടെ കടകളും കച്ചവട സ്ഥാപനങ്ങളും, യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഉദ്യോഗസ്ഥന്‍മാര്‍ വന്ന് അടച്ചിടുകയാണെന്നും ജനങ്ങളെ ശത്രുതാ നോഭാവത്തോടെ കാണുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

വടകരയിലെ ഹെല്‍ത്ത് ഇന്‍സ്‌പെടകര്‍ക്കെതിരെ
നടപടിയെടുക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ അഞ്ച് വയസുള്ള കുട്ടിയെ കോവിഡ് രോഗിക്കൊപ്പം മുക്കത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററിലേക്ക് അയച്ച വടകര എച്ച്.ഐ. കെ. ബാബുരാജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വടകര മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് ഡെപ്യൂട്ടി കലക്ടര്‍ക്ക് നിവേദനം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *