ശബരിമല കര്‍മ്മ സമിതി പ്രതിഷേധം; കൊയിലാണ്ടിയില്‍ ബൈക്ക് യാത്രികന് ക്രൂര മര്‍ദ്ദം

By | Wednesday January 2nd, 2019

SHARE NEWS

കൊയിലാണ്ടി ; ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ കായിലാണ്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ബൈക്ക് യാത്രികന് മര്‍ദ്ദനമേറ്റു.

ശബരിമല സന്നിധാനത്ത് യുവതികള്‍ സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്
നടന്ന പ്രകടനത്തിനിടെയാണ് അക്രമുണ്ടായത്.

ശബരിമല സന്നിധാനത്ത്് യുവതികളെ പ്രവേശിപ്പിക്കാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ ശബരിമല കര്‍മ്മ സമിതിയും വിശ്വ ഹിന്ദു പരിഷത്തുമാണ് നാളെ ഹര്‍ത്താലിന്് ആഹ്വാനം ചെയതിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയതത്.

ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി രാജി വെയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്