കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി ആഘോഷം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഭിന്നശേഷിക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍

By | Tuesday March 20th, 2018

SHARE NEWS

വടകര: സ്വാതന്ത്ര സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയില്‍ നിര്‍മ്മിച്ച മന്ദിരോദ്ഘാടവും ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും ഈ മാസം 24ന് തുടക്കമാകും. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു കോടി രൂപ ചെലവിലാണ് സ്്മാരക മന്ദിരം നിര്‍മ്മിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലൈബ്രറി ബ്ലോക്ക് നിര്‍മ്മാണത്തിന് 22 ലക്ഷം രൂപയും സി.കെ.നാണു എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഭിന്ന ശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന ബ്ലോക്ക് നിര്‍മ്മാണത്തിനായി 28 ലക്ഷം രൂപയും മന്ദിരത്തില്‍ വിവിധ സ്ഥാപനങ്ങള്‍ സജ്ജീകരിക്കുന്നതിന് ഫൗണ്ടേഷന്‍ അന്‍പത് ലക്ഷം രൂപയും ചിലവഴിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ 16 വര്‍ഷമായി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഡിജിറ്റല്‍ ലൈബ്രറി, പി.എസ്.സി.കോച്ചിങ് ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍, ഓഡിറ്റോറിയം, ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, ആശ്വാസ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കും.
പാവപ്പെട്ട 125 പേര്‍ക്ക് പ്രതിമാസം 400 രൂപ ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി വരുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. .

ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.എം.പി,എം.എല്‍.എ മാരായ സി.കെ.നാണു,ഇ.കെ.വിജയന്‍,പാറക്കല്‍ അബ്ദുള്ള, മാഹി എം.എല്‍.എ. വി. രാമചന്ദ്രന്‍ , മുന്‍ മന്ത്രി കെ.പി. മോഹനന്‍, എം.പി.വീരേന്ദ്രകുമാര്‍, അഡ്വ:എം.കെ.പ്രേംനാഥ്, ഗോകുലം ഗോപാലന്‍, ഡോ: വര്‍ഗ്ഗീസ് ജോര്‍ജ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.ഉദ്ഘാടന ചടങ്ങിന് ശേഷം സാംസ്‌കാരിക സംഗമവും,കളരിപ്പയറ്റും നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്