അനധികൃത സര്‍വ്വേ സിപിഎം അവസാനിപ്പിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ.

By | Monday September 17th, 2018

SHARE NEWS

വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വീടുകള്‍തോറും കയറിയിറങ്ങി സിപി എം നടത്തുന്ന അനധികൃത സര്‍വ്വേ അവസാനിപ്പിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ.

യുഡിഎഫ് കുറ്റ്യാടി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപിഎമ്മിന്റെ സര്‍വ്വെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.  എംഎല്‍എ കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിയോജകമണ്ഡലത്തില്‍ യുഡിഎഫ് തുടക്കമായി . ഇതനുസരിച്ച് 21 നകം പഞ്ചായത്ത് കമ്മിറ്റികളും 30നകം ബൂത്തുതല കമ്മിറ്റികളും യോഗം ചേരും. ആവശ്യമായ സ്ഥലങ്ങളില്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും.

ബൂത്തുതല ഐടി കോഓര്‍ഡിനേറ്റര്‍മാരുടെ പ്രത്യേകയോഗം 24 ന് ഏഴുമണിക്ക് ഗ്രിഫി ഓഡിറ്റോറിയത്തില്‍ ചേരും.

പ്രവാസി വോട്ടര്‍മാരുടെ ഉള്‍പ്പെടെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കും.

ആയഞ്ചേരിയില്‍ നടന്ന നേതൃയോഗത്തില്‍ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ അധ്യക്ഷം വഹിച്ചു. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, പി.എം. അബൂബക്കര്‍, അഡ്വ.പ്രമോദ് കക്കട്ടില്‍, വടയക്കണ്ടി നാരായണന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി.പി.വിശ്വനാഥന്‍, കെ.ടി.അബ്ദു റഹ് മാന്‍, മരക്കാട്ടേരി ദാമോദരന്‍, എഫ്.എം.മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്