കടല്‍ ഭിത്തിയില്ല: കടലോരം ഭീതിയില്‍

By | Saturday June 15th, 2019

SHARE NEWS

വടകര: കനത്ത മഴയെന്നു കേള്‍ക്കുമ്പോള്‍ തന്നെ കടലോരവാസികളില്‍ നെഞ്ചിടിപ്പ് കൂടുകയാണ്. കടല്‍ ആഞ്ഞടിക്കുമ്പോഴാവട്ടെ സ്ഥിതി ഭീകരവും .കടല്‍ഭിത്തിയില്ലാത്തതിന്റെ ആശങ്കയാണ് തീരദേശവാസികള്‍ക്ക് പങ്കുവെക്കാനുളളത്. ശക്തമായ മഴയും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് വരുമ്പോള്‍ ഭയന്നുവിറക്കുകയാണ് വടകരയിലെ തീരദേശവാസികള്‍. കടലാക്രമണം രൂക്ഷമായതോടെ തീരം ഭീതിയുടെ മുള്‍മുനയിലായി.വടകരയിലെ തീരദേശ പ്രദേശങ്ങളായ പൂഴിത്തല മുതല്‍ അഴിത്തല വരെയുള്ളതില്‍ അഴിയൂര്‍ ചുങ്കം, കീരിത്തോട്, എരിക്കില്‍, കാപ്പുഴക്കല്‍, മാടാക്കാര, മാളിയേക്കല്‍, കല്ലിന്റവിട, മുട്ടുങ്ങല്‍, കല്ലറക്കല്‍, പള്ളിത്താഴ, കുരിയാടി, ആവിക്കല്‍, മുകച്ചേരി, പാണ്ടികശാല വളപ്പ് (ചുങ്കം), കൊയിലാണ്ടി വളപ്പ്, പുറങ്കര തുടങ്ങി മിക്കവാറും പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. 35 വര്‍ഷം മുമ്പ് ഇട്ട കല്ലുകള്‍ ഏറെയും കടലെടുത്തു. ഇതോടെ തിരമാലകള്‍ക്ക് എളുപ്പം തീരം കവരാമെന്നായി. തെങ്ങുകളും റോഡുകളും കടലെടുക്കുന്നതിനു പിന്നാലെ വീടുകളും ഭീഷണിയിലാണ്. കടല്‍ഭിത്തി പുനസ്ഥാപിക്കണമെന്ന ആവശ്യം ജലരേഖയായി തുടരുന്നതാണ് ദുരിതത്തിനു കാരണം. വര്‍ഷങ്ങളായുള്ള തീരദേശ വാസികളുടെ മുറവിളിക്ക് മുന്‍പില്‍ അധികാരികള്‍ കണ്ണുതുറക്കുന്നില്ല.
ഒരോ വര്‍ഷവും കടലാക്രമണം രൂക്ഷമാവുമ്പോള്‍ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുമ്പോള്‍ അധികാരികളെത്തി പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നതല്ലാതെ അതില്‍ കവിഞ്ഞ് ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കടലാക്രമണം രൂക്ഷമായ വടകരയിലെ തീരപ്രദേശത്ത് എത്രയും പെട്ടെന്ന് കടല്‍ഭിത്തിപുനര്‍നിര്‍മ്മിക്കണമെന്നും തീരദേശവാസികളുടെ ഭീതിയകറ്റണമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്