വടകര : സംഘപരിവാരത്തിന് ഇടതു സര്‍ക്കാരിന്റെ പോലീസ് ഓശാന പാടുകയാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍.

പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെയടക്കം അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ കോഴിക്കോട് ജില്ല എംഎസ്എഫ് വടകരയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു..
ജില്ല കമ്മിറ്റി അംഗങ്ങളായ സഫീര്‍ കെ.കെ, മുഹ്സിന് വളപ്പില്‍ എന്നിവര്‍ സംസാരിച്ചു .
ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് സ്വാഗതവും സെക്രട്ടറി അന്‍സീര്‍ പനോളി നന്ദിയും പറഞ്ഞു. അജിനാസ് മുകച്ചേരി ,റഫ്നാസ് മലോല്‍മുക്ക് ,ഉബൈദ് കീഴല്‍ ,സഹല്‍ കോറോത്ത് റോഡ് എന്നിവര്‍ നേതൃത്വം നല്കി.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS
