ലൈഫ് ജാക്കറ്റ് വിതരണം മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

By | Thursday December 6th, 2018

SHARE NEWS

കോഴിക്കോട് : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ പരമ്പരാഗത മത്സ്യബന്ധന യാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് (പരമാവധി 5 എണ്ണം) ലൈഫ് ജാക്കറ്റുകള്‍ അനുവദിക്കുന്നതിനായി രജിസ്‌ട്രേഷനും ലൈസന്‍സും ഉള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, കോഴിക്കോട്, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, ജില്ലയിലെമത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഈ മാസം 20 ന് വൈകീട്ട് അഞ്ച് മണി വരെ അതത് ആഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍ 0495 2383780.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read