Categories
Flash News

മാഹി ബൈപാസ് നിര്‍മാണം ; പ്രളയ സാഹചര്യം ഒഴിവാക്കാന്‍ നടപടി

വടകര: അഴിയൂര്‍, എടച്ചേരി ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന മാഹി ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി മാഹി പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി നിര്‍മ്മിച്ച ബണ്ടുകള്‍ പൊളിച്ചുനീക്കാന്‍ ഇടപെട്ട് പഞ്ചായത്ത് റവന്യു അധികാരികള്‍.


കഴിഞ്ഞ രണ്ടു പ്രളയത്തിന്റെ തിക്താനുഭവത്തില്‍ അഴിയൂരിനെ കൂടാതെ ഏറാമല, എടച്ചേരി, ന്യൂമാഹി, ചൊക്ലി എന്നീ പ്രദേശങ്ങളെ തീരാ ദുഃഖത്തിലാക്കിയ മഹാ പ്രളയത്തിന്റെ മുഖ്യ കാരണമായ പുഴയിലെ ബണ്ട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം പൊളിച്ചുമാറ്റിയിരുന്നുവെങ്കിലും പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് വാഹന ഗതാഗതത്തിനായി പുഴയില്‍വീണ്ടും താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചിരുന്നു.

126 മീറ്റര്‍ നീളത്തില്‍ പുഴ നികത്തിയിട്ടുണ്ട്. 42 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ഒരു ഇരുമ്പു പാലവും എട്ടര മീറ്റര്‍ വീതിയില്‍ മറ്റൊരു ഇരുമ്പുപാലവും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സുഗമമായ വെള്ളം ഒഴുക്കിന് പര്യാപ്തമല്ല. പുഴയുടെ ആകെ 176 മീറ്ററില്‍ 50 മീറ്ററില്‍ മാത്രമാണ് വെള്ളം ഒഴുകിപ്പോകാന്‍ സാധിക്കുന്നുള്ളൂ. മഴ ക്രമാതീതമായി പെയ്താല്‍ അടുത്ത പ്രദേശങ്ങളില്‍ വെള്ളം കയറുന്ന അവസ്ഥയേക്കും. പ്രളയ സാഹചര്യം വില്ലേജ് ഓഫീസര്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കളക്ടര്‍ക്ക് സമര്‍പ്പിച്ചു.


തുടര്‍ന്ന് വടകര തഹസില്‍ദാര്‍ എന്‍.മോഹനന്‍ കക്കടവ് സൈറ്റ് പരിശോധിച്ചു. പ്രസിഡന്റ് ആയിഷ ഉമ്മര്‍ ,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, ഭൂരേഖ തഹസില്‍ദാര്‍ കെ കെ പ്രസില്‍ ,വില്ലേജ് ഓഫീസര്‍ ടി.പി റെനീഷ് കുമാര്‍ എന്നിവര്‍ ഇ.കെ.കെ കമ്പനി മാനേജര്‍ ടി.സുരേഷ്, സൂപ്പര്‍വൈസര്‍ എംഷാരോണ്‍ എന്നിവരുമായി സംസാരിച്ചു. മെയ് 31നകം പൂര്‍ണമായും ബണ്ട് പൊളിച്ചു മാറ്റുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS