വീരേന്ദ്രകുമാറിനെ ഞെട്ടിച്ച്‌ മനയത്ത് ചന്ദ്രന്‍ വീണ്ടും ജില്ലാ പ്രസിഡണ്ട്

By | Tuesday September 27th, 2016

SHARE NEWS

vtk-wകോഴിക്കോട് : മനയത്ത് ചന്ദ്രനെ ഒതുക്കാനുള്ള വീരേന്ദ്ര കുമാറിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. ജനതാദള്‍ യുനൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി മനയത്ത് ചന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയെ നിലംപരിശാക്കിക്കൊണ്ട് തന്‍റെ സ്വന്തം തട്ടകത്തില്‍ മനയത്ത് ചന്ദ്രന്‍ നേടിയ വിജയം പാര്‍ട്ടിയുടെ സമുന്നത നേതാവിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചൊവ്വാഴ്ച കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പില്‍ 112 വോട്ട് നനേടിയാണ് മനയത്ത് ചന്ദ്രന്‍ തന്റെ ശക്തി തെളിയിച്ചത്.  വീരേന്ദ്ര കുമാര്‍ നോമിനേറ്റ് ചെയ്ത നിലവിലെ പ്രസിഡന്‍റ് വി.കുഞ്ഞാലിക്ക് 37 വോട്ട് മാത്രമാണ് നേടാനായത്.manayath

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ തുടര്‍ന്നാണ്‌ മനയത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ വീരേന്ദ്ര കുമാര്‍ അനുവദിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫില്‍ ചേക്കേരാനുള്ള വീരേന്ദ്ര കുമാറിന്‍റെ നീക്കത്തെ എതിര്‍ത്തത് കോഴിക്കോട് , കണ്ണൂര്‍ , ജില്ലാ കമ്മറ്റികളായിരുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെയാണ്‌ മനയത്തിനെയും കെ.പി.മോഹനനെയും ഒതുക്കാനുള്ള അജണ്ട വീരേന്ദ്ര കുമാര്‍ നടപ്പാക്കിയത് .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്