അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയില്ലെന്ന് പരാതികുറ്റക്കാര്‍ പരാതിക്കാരിയുടെ ബന്ധുക്കളെന്ന് പൊലീസ്

By | Thursday June 13th, 2019

SHARE NEWS

വടകര : അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയില്ലെന്നുള്ള വടകര ഇന്ത്യന്‍ ബാങ്ക് ശാഖക്കെതിരെ സ്ത്രീയുടെ പരാതിയില്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണം പരാതിക്കാരിയുടെ ബന്ധുക്കളിലേക്ക്. ഒഞ്ചിയം സ്വദേശിനി വടകര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പണം നിക്ഷേപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പരാതിക്കാരി അറിയാതെ ബന്ധുക്കള്‍ പണം പിന്‍വലിച്ചതായി ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലായതായ ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.
പതിനഞ്ച് വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം ബാങ്ക് തിരികെ നല്‍കുന്നില്ലെന്ന് പറഞ്ഞാണ് പരാതി നല്‍കിയത്. ഒരു വര്‍ഷമായി പണത്തിനായി ബാങ്കിന് സമീപിച്ചെങ്കിലും ബാങ്ക് പണം നല്‍കാതെ പ്രയാസപ്പെടുത്തുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് പഴയ രേഖകള്‍ പരിശോധിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പുള്ള ഇടപാട് വിവരങ്ങള്‍ ബാങ്ക് ഡിജിറ്റലൈസ് ചെയ്തിരുന്നില്ല. പഴയ ലേഖകള്‍ പരിശോധിച്ചപ്പോള്‍ പരാതി അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരാതിക്കാരിയുടെ സഹോദരനും മകനും രണ്ട് തവണയായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിന്‍വലിച്ചതായും കണ്ടെത്തി.
പരാതിക്കാരിയുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ പണം പിന്‍വലിച്ചത് പരാതിക്കാരി അറിഞ്ഞിരുന്നില്ല.

വില്ല്യാപ്പള്ളി പഞ്ചായത്തിലെ മേമുണ്ട കുന്നോത്ത് പാറയിലെ തണ്ണീര്‍തടങ്ങള്‍ നാശത്തിലേക്ക്…

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്