പൊതുവിദ്യാലയത്തിലെ കോഴ; പ്രതിഷേധവുമായി എം എസ് എഫ്

By | Wednesday May 15th, 2019

SHARE NEWS

നാദാപുരം:നാദാപുരം സബ്ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ കോഴ വാങ്ങുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് എം എസ് എഫ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു. കൂടാതെ ഒന്ന് മുതല്‍ പത്ത് വരെയുളള ക്ലാസ്സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നതും ശക്തമായി നേരിടും.

പൊതുവിദ്യാലങ്ങള്‍ പാവട്ടവരുടെ വിദ്യാഭ്യാസ ആശ്രയമാണ്. അവിടെയും കോഴവാങ്ങാനുള്ള നീക്കം അംഗീകരിക്കില്ല.പി ടി എ ഫണ്ട് എന്ന വ്യാജേനയാണ് കോഴ വാങ്ങുന്നത്. തുക നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ല.

സൗജന്യമായി നല്‍കേണ്ട വിദ്യാഭ്യാസത്തിന് വിലയിടുന്ന പി ടി എ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് നിയോയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് അര്‍ഷാദ് കെ വി, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ വളപ്പില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...