സേവന സപര്യയില്‍ സജീവ സാന്നിധ്യം മുനീര്‍ സേവന

By | Friday January 18th, 2019

SHARE NEWS

വടകര: നഗരത്തിലെ മറ്റൊരു ഞെളിയന്‍ പറമ്പായിരുന്നു താഴെ അങ്ങാടി വലിയ വളപ്പിലെ മരമില്ല്് പരിസരം. മാലിന്യങ്ങള്‍ നിറഞ്ഞിരുന്ന ഈ പ്രദേശം ഇന്നൊരു പൂങ്കാനമായി മാറിയതിന് പിന്നില്‍ പ്രദേശവാസികള്‍ മുനീര്‍ സേവന എന്ന പൊതു പ്രവര്‍ത്തകനോട് ഏറെ കടപ്പെട്ടിരിക്കുന്നു.

താഴെ അങ്ങാടി വലിയ വളപ്പില്‍ പുതിയ പുരയില്‍ മൂനീര്‍ മൂനീര്‍ സേവന എന്ന പൊതു പ്രവര്‍ത്തകന്റെ പൊതു ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്ന് തുടങ്ങുന്നു. സേവന പ്രവര്‍ത്തനങ്ങളോടൊപ്പം യൂത്ത് ലീഗ് ശാഖാ ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.


2009 ല്‍ രൂപീകരിച്ച സേവന കൂട്ടായ്മ . 2010 ല്‍ സന്നദ്ധ സംഘടനനായി രജിസ്ട്രര്‍ ചെയ്തു. ലഹരി വിരുദ്ധ ബോധവ്തക്കരണം, മാലിന്യ നിര്‍മ്മാര്‍ജനം രക്തദാനം , ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവടങ്ങളിലെല്ലാം സേവന പൊതുബോധത്തിന്റെയും സഹജീവി സ്‌നേഹത്തിന്റേയും മുഖമുദ്ര പതിപ്പിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ പ്രദേശത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഉല്ലാസം് കണ്ടെത്താന്‍ കഴിയുന്ന പാര്‍ക്ക് നിര്‍മ്മിച്ചതും വിലപുലമായ രക്തദാന ശൃഖംല രൂപീകരിച്ചതും പ്രത്യേകം എടുത്ത് പറയാവുന്ന നേട്ടങ്ങളായി.

മുനീര്‍ സേവന രക്ത രക്തബന്ധത്തിന്റെ
മഹത്വം അറിഞ്ഞ പൊതു പ്രവര്‍ത്തകന്‍

രക്തത്തിന് ജാതിയുടെ മതത്തിന്റെയോ, വര്‍ഗത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, നിറവും മണവും നോക്കാതെ സഹായഹസ്തവുമായി കുതിച്ചു എത്തും താഴെ അങ്ങാടി സ്വദേശി മുനീര്‍ സേവന.

ഇക്കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുനീര്‍ രക്തം ദാനം നടത്തിയിരുന്നു. പുതുവര്‍ഷം മൂനീറിന്റെ വിവാഹ വാര്‍ഷിക ദിനമാണെന്നതും മറ്റൊരു പ്രത്യേകതയാണ്.

ഇത് രണ്ടാം തവണയാണ് മുനീര്‍ പുതുവര്‍ഷത്തില്‍ ഇങ്ങനെ രക്തം ദാനം നടത്തുന്നത്. ആ ദിവസം തന്റെ വിവാഹ വാര്‍ഷികവുമായത് കൊണ്ടാണ് മുനീര്‍ ഈ സേവനത്തിന് ഓടിയെത്തുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തിലെ ഒരാളുടെ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടി 10 ആളുടെ രക്തം ആവശ്യം വേണ്ടിവന്നപ്പോഴാണ് മുനീര്‍ ഈ മേഖലയിലേക്ക് എത്തുന്നത്…

രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ മുനീര്‍ പിന്നീട് തന്റെ ഇരുചക്രവാഹനത്തിന്റെ മുമ്പില്‍ രക്തം ദാനം ചെയ്യാന്‍ എല്ലാവരെയും ക്ഷണിച്ച് കൊണ്ട് സ്റ്റിക്കര്‍ പതിച്ചാണ് വണ്ടി ഓട്ടിയിരുന്നത്…

രക്തത്തിന് വേണ്ടി കഷ്ടപെടുന്ന രോഗികള്‍ക്ക് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായമാണ് രക്തദാനം….രക്തദാനത്തിന് എല്ലാ യുവാക്കളും ഈ സേവന പാതയില്‍ വരണമെന്നതാണ് മുനീര്‍ സേവനയുടെ ലക്ഷ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read