വടകര: പുണ്യ മക്ക സ്ഥിതി ചെയ്യുന്ന സൗദി അറേബ്യ പിറന്ന മണ്ണിനെ അക്രമിക്കാന്‍ വന്നാലും അവസാന ശ്വാസം വരെയും ഇന്ത്യ മണ്ണിന് വേണ്ടി പോരാടും … ആയിരം പള്ളികള്‍ ആക്രമിക്കപ്പെട്ടാലും കേരള മണ്ണിലെ ഒരു ക്ഷേത്രത്തിന്റെ ശില പോലും ഇളകാന്‍ പാടില്ല.

ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ പൂര്‍വ്വ സൂരികള്‍ കാണിച്ച് മഹിത മതേതര പാരമ്പര്യം അതേ പടി പിന്തുടരുകയാണ് വടകരയിലെ മുസ്ലീം ലീഗ് നേതൃത്വം. ഉവൈസിമാര്ക്ക് വടകരയില്‍ സ്ഥാനമില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുന്നു. തീവ്ര മുസ്ലീം സംഘടനകള്‍ വടകരയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ വേരുറക്കാന്‍ അവസരം നല്‍കില്ലെന്ന് ദൃഢ നിശ്ചിയത്തോടെ പ്രവര്‍ത്തിക്കുകയാണ് വടകരയിലെ ലീഗ് പ്രവര്‍ത്തകര്‍. എം സി വടകരയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ നിര്‍ദ്ദേശങ്ങളുമായി ലീഗ് രാഷ്ട്രീയത്തിന് ഒപ്പമുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മൂന്ന് തവണ മത്സരിച്ചവര്‍ തെരഞ്ഞടുപ്പ് രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലായി. എം പി അഹമ്മദ് , ടി ഐ നാസര്‍, പി കെ ജലാല്‍, പി സഫിയ എന്നിവര്‍ മത്സരരംഗത്ത് നിന്ന് മാറി നിന്നും. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അര്‍ഹമായി പ്രാതിനിധ്യം നല്കി. വടകര നഗരസഭയില്‍ 15 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത് 10 മുതല്‍ 13 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന ആത്മവിശ്വത്തിലാണ് ലീഗ് നേതൃത്വം. താഴെ അങ്ങാടി മേഖലയിലെ അഴിത്തല, കൊയിലാണ്ടി വളപ്പ് , മുക്കോല, മുകച്ചേരി, പുറങ്കര , പാണ്ടികശാല വാര്‍ഡുകളില്‍ ജയം നേടാനുള്ള അവസാന ഘട്ട ശ്രമത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍. താഴെ അങ്ങാടിയില്‍ പുറങ്കരയില്‍ മാത്രമാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞത്. ഇത്തവണ അതും തിരിച്ച് പിടിക്കാനുള്ള ത്രീവ ശ്രമത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് ആര്‍എംപിയുമായി ജനകീയ മുന്നണി സംവിധാനം വടകര നഗരസഭാ പ്രദേശത്ത് തകര്‍ന്നപ്പോഴും . മുസ്ലീംലീഗിന് അനുവദിച്ച 19 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്താതെ ആര്‍എംപിയുടെ സ്വതന്ത്ര സ്വാനാര്‍ത്ഥി പിന്തുണ നല്‍കുകയായിരുന്നു.

News from our Regional Network
RELATED NEWS
