Categories
vatakaraspecial

നവരാത്രി നാളില്‍ ദേവിക്ക് ഉപസാനയൊരുക്കി ലിസി മുരളീധരന്‍

കോവിഡ് കാലത്ത് മലയാളിയുടെ നവരാത്രി ആഘോഷങ്ങള്‍ വീടുകളില്‍ ഒതുമ്പോള്‍. ദേവിക്ക് ഉപസാനയൊരുക്കി പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും.
ഈ വിജയദശമി നാളില്‍ ദേവിയുടെ വിവിധ ഭാവങ്ങളാണ് ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും ഭരതനാട്യത്തില്‍ അവതരിപ്പിക്കുന്നത്.

അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്ന് ദുര്‍ഗാദേവി വിജയം വരിച്ച കാലമാണ് വിജയദശമി എന്നാണ് സങ്കല്പം അതാണ് ഈ പ്രമേയം തിരഞ്ഞെടുത്തത് .

ഒരോ ന്യത്ത പരിപാടികളും വ്യത്യസ്ത തലങ്ങളില്‍ ചിത്രീകരിക്കുകയും ഒപ്പം പുതിയ പരീക്ഷണങ്ങളുമായി രംഗപ്രവേശനം ചെയ്യുമ്പോള്‍ അതിന് ഒട്ടേറെ കാഴ്ചക്കാരുമുണ്ടെന്നാണ് അവര്‍ സാക്ഷ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് ഇറക്കിയ നൃത്താവതരണങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കഴിഞ്ഞു.


കോവിഡ് കൂടി വരുന്ന പശ്ചാത്തലത്തില്‍ വിജയദശമി ദിനത്തില്‍ പോലും ന്യത്ത വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അത് കാരണം വിജയദശമി അഡ്മിഷന്‍
പോലും ഓണ്‍ലൈനിലാണ് നടക്കുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനത്തില്‍ ന്യത്തരംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്ക് പ്രചോദനമാണ് ഇവരുടെ ആശയങ്ങള്‍.

മഹിഷാസുരനെ ദുര്‍ഗാദേവി വധിച്ചത് പോലെ കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാന്‍ മാനവരാശിക്ക് കഴിയുമെന്ന് അവര്‍ നൃത്തിലൂടെ മാനവകുലത്തിന് പ്രതീക്ഷ നല്‍കുന്നു.

ന്യത്ത ജീവിതം കോവിഡ് മാഹാമാരിയില്‍ വഴിമുട്ടി നിന്നപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയില്‍ ന്യത്ത ക്ലാസുകള്‍ ആരംഭിച്ചു. അത് ഏറെ വിജയകരമായി നടക്കുകയാണ് നാട്ടില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി നൂറോളം കുട്ടികള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമാണ്. പുറത്തുള്ള കുട്ടികളെയും നാട്ടിലെ കുട്ടികളെയും ഏകോപിപ്പിച്ച് ഒട്ടേറെ
ന്യത്ത രൂപങ്ങള്‍ ചിട്ടപ്പെടുത്തി ന്യത്ത രംഗത്തെ സജ്ജീവമാക്കുകയാണ് നര്‍ത്തകി .

കോവിഡ് കാലത്തും ന്യത്ത പരിപാടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോഫോമിലൂടെ ലോകം മുഴുവനുമുള്ള ആളുകള്‍ കാണുന്ന
ഈ സന്ദര്‍ഭത്തില്‍ ഇത് കുട്ടികളുടെ മാനസീക സംഘര്‍ഷം കുറക്കുന്നുവെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP