Categories
Breaking News

ജാഗ്രതയോടെ ; വടകരയിലെ മോഷണങ്ങള്‍ക്ക് പിന്നില്‍ മറുനാടന്‍ സംഘങ്ങള്‍

വടകര : ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മോഷണസംഘം വടകര മേഖലയില്‍ വീണ്ടും ഇറങ്ങിയതായി സൂചന. കഴിഞ്ഞ ദിവസം വില്യാപ്പള്ളി പഞ്ചായത്തിലെ മേമുണ്ടയില്‍ രണ്ട് വീടുകളില്‍ നടന്ന മോഷണശ്രമത്തിനുപിന്നില്‍ ഇതില്‍പ്പെട്ടവരാണെന്നാണ് പോലീസിന്റെ നിഗമനം. ഒരു വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് രണ്ടുപേരുടെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നു.

ദൃശ്യം വ്യക്തമല്ലെങ്കിലും മുമ്പ് നടന്ന മോഷണസംഭവങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ സാമ്യം കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഈ വഴിക്ക് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മേമുണ്ടയില്‍ ഒരുവീട്ടില്‍ അടുക്കളവാതിലിന്റെ പൂട്ടും ബോള്‍ട്ടും പൂര്‍ണമായും തകര്‍ത്തനിലയിലാണ്. ശബ്ദംകേട്ട് ഗൃഹനാഥന്‍ എഴുന്നേറ്റതിനെത്തുടര്‍ന്ന് മോഷ്ടാക്കള്‍ പോയതാണെന്ന് സംശയിക്കുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. സമീപത്തെ മറ്റൊരുവീട്ടില്‍ പുലര്‍ച്ചെ 2.20നും മോഷണശ്രമം നടന്നു. പിറകുവശത്തെ വാതില്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയായിരുന്നു.
തൊട്ടടുത്തവീട്ടിലെ സി.സി.ടി.വി. ക്യാമറയിലാണ് രണ്ടുപേര്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടത്. ഈവീട്ടിലെ ഗേറ്റ് തുറക്കാനും ശ്രമിച്ചു.
രണ്ടുപേരും ഷര്‍ട്ട് ധരിച്ചിട്ടില്ല. തലയില്‍ കെട്ടുമുണ്ട്. ഇതേരൂപത്തിലുള്ള സംഘമാണ് കഴിഞ്ഞവര്‍ഷം വടകരമേഖലയില്‍ വിവിധസ്ഥലങ്ങളില്‍ മോഷണം നടത്തിയത്. എന്നാല്‍ ഈ സംഘത്തെക്കുറിച്ച് അന്ന് പോലീസിന് കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ഉള്‍പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങി മോഷണം നടത്തുകയെന്നതാണ് ഇവരുടെ രീതി.


കോവിഡ് കാലമായതിനാല്‍ പല സ്ഥലങ്ങളിലും പിടിക്കപ്പെടുന്ന മോഷ്ടാക്കള്‍ പെട്ടെന്നുതന്നെ ജാമ്യത്തിലിറങ്ങുന്നുണ്ട്. ഇങ്ങനെ ജാമ്യത്തിലിറങ്ങുന്നവര്‍ വീണ്ടും പെട്ടെന്നുതന്നെ മോഷണത്തിനിറങ്ങുന്നതായാണ് വിവരം. പോലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തിടെ വടകര സ്റ്റേഷനു കീഴില്‍ നടന്ന രണ്ട് മോഷണസംഭവങ്ങളിലും ദിവസങ്ങള്‍ക്കകം മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു.

ശദ്ധിക്കാം ഇക്കാര്യങ്ങള്‍

വീടുകള്‍ പൂട്ടിപ്പോകുമ്പോള്‍ വിവരം പോലീസില്‍ അറിയിക്കുക.
രാത്രി വീടിനുപുറത്തെ ലൈറ്റ് ഇടുക.

പാര, കൊടുവാള്‍, ചുറ്റിക തുടങ്ങിയവ വീടിനുപുറത്ത് വെക്കാതിരിക്കുക.

സ്ഥാപനങ്ങളില്‍ രാത്രിയിലും സി.സി.ടി.വി. ക്യാമറ ഓണാക്കുക.

സി.സി.ടി.വി. ഉള്ളവര്‍ ഒരു ക്യാമറ വീടിനുപുറത്തെ റോഡിലെ ദൃശ്യം കിട്ടുന്നവിധത്തില്‍ സ്ഥാപിക്കുക.

പുറത്തുനിന്ന് അകത്തേക്ക് കയറുന്ന വാതിലുകളില്‍ ഇരുമ്പുപട്ട ഘടിപ്പിക്കുക.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP