പാറക്കല്‍ അബ്ദുള്ളയുടെ മകളുടെ ആഡംബര വിവാഹം ലീഗില്‍ വിവാദമാകുന്നു; ട്രോളി പൊരിച്ച് ലീഗ് എംഎല്‍എയുടെ മീന്‍ മാര്‍ക്കറ്റ്

By news desk | Monday April 23rd, 2018

SHARE NEWS

വടകര: ആഢംബര വിവാഹത്തിനെതിരെ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള മകളുടെ വിവാഹം ആര്‍ഭാടമാക്കി വെട്ടിലായി.

കുറ്റ്യാടി എംഎല്‍എ പാറക്കലിന്റെ മകള്‍ ജസ്‌നയുടെ വിവാഹം കോഴിക്കോട് എമറാള്‍ഡ് ട്രേഡ് സെന്റില്‍ വെച്ചാണ് ആഡംബരത്തിന്റെ വേറിട്ട സാധ്യതകള്‍ തേടുന്ന തരത്തില്‍ സംഘടിപ്പിച്ചത്.

നാദാപുരം സ്വദേശി നരിക്കോളി ഹമീദ് ഹാജിയുടേയും ജമീലയുടേയും മകന്‍ റയീസ് ആണ് വരന്‍.

ദീപാലങ്കാരം നിറഞ്ഞ ഹാളില്‍ എണ്ണിയാലെടുങ്ങാത്ത വിഭവങ്ങളുടെ വിഭവങ്ങളുടെ അകമ്പടിയോടെയായിരുന്നു എംഎല്‍എയുടെ മകളുടെ വിവാഹം. നിരവധി വ്യത്യസ്തകള്‍ കൊണ്ട് നിറഞ്ഞ വിവാഹത്തില്‍ ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പൊരിച്ച് കൊടുക്കാനായി വിവാഹഹാളിനകത്ത് സജ്ജീകരിച്ച മീന്‍ മാര്‍ക്കറ്റാണ് സോഷ്യല്‍ മീഡിയ ട്രോളന്‍മാര്‍ക്ക് ചാകാരയായിരിക്കുന്നത്.

വിവാഹ ഹാളിനകത്ത് മീന്‍ മാര്‍ക്കറ്റ് സജ്ജീകരിച്ച് പാറക്കല്‍ എംഎല്‍എ ഗിന്നസില്‍ ഇടം നേടിയെന്നും ട്രോളന്‍മാര്‍ പറയുന്നുണ്ട്. ഹാളില്‍ വലിയൊരു തോണിയിലായിരുന്നു മീനുകളെ നിരത്തിയിരുന്നത്. ആധുനിക മത്സ്യമാര്‍ക്കറ്റുകളെ വെല്ലുന്ന രീതിയിലായിരുന്നു പരിപാടി.
എംഎല്‍എയുടെ മകളുടെ ആഢംബര വിഹാത്തിനെതിരെ ലീഗ് പ്രവര്‍ത്തകരും അനുഭാവികളും പരിസഹിച്ചു വിമര്‍ശിച്ചും രംഗത്തെയിട്ടും.

ആഡംബര വിവാഹത്തിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് പ്രസ്താവനുകളും ഉള്‍പ്പെടുത്തിയാണ് ട്രോളന്‍മാര്‍ രംഗത്തുള്ളത്.
നേരത്തെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദര പുത്രന്റെ ആര്‍ഭാഹ വിവാഹവും ഇതേ പോലെ വിവാദമായിരുന്നു.

ആഡംബര വിവാഹത്തിനെതിരെ പ്രമേയം പാസാക്കിയ ലീഗ് നേതാക്കള്‍ക്ക് ഇതൊന്നും ബാധകമല്ലേയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. തീരുമാനവും ക്യാംപയിനും അണികള്‍ക്ക് മാത്രം മതിയോയെന്നാണ് അണികളുടെ ചോദ്യം.

ലാളിത്യത്തിന്റെ പ്രതീകമായി ഏവര്‍ക്കും മാതൃകയായി മീന്‍ മാര്‍ക്കറ്റില്‍ വച്ച് മകളുടെ വിവാഹം നടത്തിയ ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്ക് അഭിവാദ്യങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയുടെ പൊതു പരിഹാസം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്