പയ്യോളി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടുമോ ? 25 ന് അവിശ്വാസ പ്രമേയ ചര്‍ച്ച

By news desk | Friday June 22nd, 2018

SHARE NEWS

വടകര: പയ്യോളി നഗരസഭയില്‍ യുഡിഎഫ് ഭരണത്തിനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം 25നു ചര്‍ച്ച ചെയ്യും.

ജനതാദള്‍(യു) എല്‍ഡിഎഫിലേക്കു ചേക്കേറിയതിനെ തുടര്‍ന്നാണ് ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

36 അംഗ ഭരണസമിതിയില്‍ 19 അംഗങ്ങളാണു യുഡിഎഫിന്. അതില്‍ മൂന്നു പേര്‍ ജനതാദള്‍ (യു) അംഗങ്ങളും എട്ടു പേര്‍ വീതം കോണ്‍ഗ്രസും ലീഗുമാണ്.17 അംഗങ്ങളാണ് എല്‍ഡിഎഫിന്.

അതില്‍ സിപിഎമ്മിനു 13ഉം സിപിഐക്ക് ഒന്നും എല്‍ഡിഎഫ് സ്വതന്ത്രര്‍ മൂന്നുമായിരുന്നു.

ജനതാദളി(യു)ലെ മൂന്ന് അംഗങ്ങള്‍ ഇടതു മുന്നണിയോടൊപ്പം ചേര്‍ന്നതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നത്.

ജനതാ ദളിലെ മൂന്ന് അംഗങ്ങള്‍ ഇടതുപക്ഷത്തേക്ക് വരുന്നതോടെ യുഡിഎഫിന് ഭരണം നഷ്ടപെടാനുള്ള സാധ്യതയേറയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...