Categories
Flash News

പ്രകൃതിയുടെ പ്രതികാരം ? കടലോരത്ത് പ്ലാസ്റ്റിക്ക് മാലിന്യ കുമ്പാരം

വടകര: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ വടകര ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തീരദേശങ്ങളില്‍ അടഞ്ഞു കൂടിയത് ടണ്‍ കണക്കിന് അജൈവ മാലിന്യം.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീടുകളിലേക്കും, തീരദേശത്തുളള റോഡിലും, പറമ്പിലേക്കും കടല്‍ തിരിച്ചുനല്‍കി. നാം കടലിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കടല്‍ക്ഷോഭങ്ങളും, മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍. കടല്‍ നമുക്ക് തന്നെ തിരിച്ചു തരുന്ന അവസഥയാണ് കാണുന്നത്.
ആളുകള്‍ കടലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ നല്ല ബോധവല്‍ക്കരണം ചെയ്‌തെങ്കിലും യാതൊരുവിധ പ്രയോജനവും ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരവധി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ പിറകോട്ട് പോവുകയായിരുന്നു. ഇത്തവണ മഴക്കാല പൂര്‍വ്വ ശുചീകരണം പോലും മിക്ക പ്രദേശങ്ങളിലും നടന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് മാലിന്യം കൂടാന്‍ ഇടയാക്കി. മറ്റു പ്രദേശങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ വടകരയിലെ കടലോരെത്തി മാലിന്യങ്ങള്‍ കടലിലേക്ക് വലിച്ചെറിയുന്നത് ഇവിടെയുള്ള നിത്യ കാഴ്ചകളാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP