വടകര തൊട്ടില്‍പ്പാലം സ്വകാര്യ ബസ് സമരം;   ട്രിപ്പുകള്‍ കൊയ്ത്തുത്സ വമാക്കി ടാക്സി ജീപ്പുകള്‍

By | Monday December 23rd, 2019

SHARE NEWS

വടകര : കഴിഞ്ഞ 17 ന് പൌരത്വ ബില്ലിനെതിരെ എസ് ഡി പി ഐ പ്രവര്‍ത്തകരുല്‍പ്പെടെയുള്ളവര്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ റൂട്ടിലിറങ്ങിയ സ്വകാര്യ ബസ്സ്‌ കല്ലാചിയില്‍ തല്ലിത്തകര്‍ത്തതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും  പ്രതിഷേധിച്ച് ഇന്ന് വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സ്വകാര്യ ബസ് സമരം നടത്തുകയാണ്  .ബസ്സുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍  ട്രിപ്പുകള്‍ കൊയ്ത്തുത്സ വമാക്കിയിരിക്കുകയാണ്  ടാക്സി ജീപ്പുകള്‍.

കല്ലാച്ചി മുതല്‍ നാദാപുരത്തേക്ക് ദിനം പ്രതി നിരവധി യാത്രക്കാരാണ് ബസ്സുകളെ ആശ്രയിക്കുന്നത്. എന്നാല്‍ പെട്ടന്നുള്ള ബസ്സ്‌ സമരം യാത്രക്കാരില്‍ ദുരുതം തീര്‍ക്കുന്നതോടപ്പം  ജീപ്പുടമകള്‍ക്ക് ട്രിപ്പുകളുടെ ചാകര യായിരിക്കുകയാണ്.

സമരത്തിനിടയിലും 50   രൂപ മുതല്‍ 60         രൂപ വരെയുള്ള അന്യായ വിലയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.

ഈ അന്യായ വിലയിക്കിടയിലും ഇടയ്ക്ക് മാത്രം സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് യാത്രക്കാരില്‍ നേരിയ ആശ്വാസം നല്‍കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്