ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനവുമായി സ്വകാര്യ കമ്പനികള്‍

By | Monday June 24th, 2019

SHARE NEWS

കൊയിലാണ്ടി : ഗവ.ഐ.ടി.ഐ യില്‍ നടന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ 12 കമ്പനികള്‍ പങ്കെടുത്തു. ഫോക്‌സ് വാഗണ്‍, ടൊയോട്ട, ഹീറോ, ബജാജ്, ഐഷര്‍, ജനിസിസ്, ഫെസിലിറ്റി മാനേജ്‌മെന്റ്, മസൂസ് ഇന്‍, വയനാട്, പ്ലാസ്‌മോടെക്, സ്റ്റീല്‍ടെക്, ജി ടെക് എന്നീ കമ്പനികളാണ് പങ്കെടുത്തത്.
300 ട്രെയിനികള്‍ ഇന്റര്‍വ്യൂവിനെത്തി. തിരഞ്ഞെടുത്തവര്‍ക്കായി അടുത്ത ഘട്ട പരീക്ഷയും നടത്തിയ ശേഷമാകും ജോലി വാഗ്ദാനം നല്‍കുക.
കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സുമതി ടി കെ, സഞ്ജയ് എം. പി.ടി.എ പ്രസിഡന്റ് ഷിബു, പ്ലേസ്‌മെന്റ് ഓഫീസര്‍ സുനിത സി എന്നിവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...