Categories
പ്രധാന വാര്‍ത്തകള്‍

തിരുവള്ളൂരിൽ സ്വകാര്യ ഭൂമി കൈയ്യേറി റോഡ് വെട്ടി; തടഞ്ഞ സത്രീകൾക്ക് മർദ്ദനം

വടകര : തിരുവള്ളൂരിൽ സ്വകാര്യ ഭൂമി കൈയ്യേറി റോഡ് വെട്ടിയെന്ന് പരാതി. പറമ്പിൽ റോഡ് വെട്ടുന്നത് തടഞ്ഞ സത്രീയെയും കുട്ടിയെയും മർദ്ദിച്ചതായും പൊലീസിൽ പരാതി. അക്രമത്തിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് കോൺഗ്രസ്സ് ആരോപണം.

തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡിലെ കൊക്കോളി ആഷിക്കിന്റെ സ്ഥലം കൈയേറി റോഡ് വെട്ടുകയും വീട്ടിലെ സ്ത്രീകളെയുപ്പെടെ മർദിക്കുകയും ചെയ്തെന്ന് പരാതി.

ആഷിക്കിന്റെ ഭാര്യക്കും സഹോദരന്റെ മക്കൾക്കും ഉൾപ്പെടെ മർദനമേറ്റതായും വടകര പോലീസിൽ നൽകിയ പരാതി യിൽ പറയുന്നു.


അക്രമത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

യു.ഡി.എഫ്. പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു. ആർ. രാമകൃഷ്ണൻ, കണ്ണോത്ത് സൂപ്പിഹാജി, ബവിത് മലോൽ, ആർ.കെ. മുഹമ്മദ്, ഡി. പ്രജീഷ്, വി. ഷബീർ, രജീഷ് അനന്തോത്ത്, ശ്രീജിത്ത് എടത്തട്ട, കെ.കെ. ബഷീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP