പെരിയ കൊലപാതകം; സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണം; കെ.കെ രമ

By | Thursday February 21st, 2019

SHARE NEWS

 

വടകര: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപിഐ നേതാവ് കെ.കെ രമ. കൊല്ലപ്പെട്ടവരുടെ വീടുകളും രമ സന്ദർശിച്ചു.ലോക്കല്‍ സെക്രട്ടറിയെ മാത്രം കേസില്‍പെടുത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരട്ട കൊലപാതകത്തിന് ടി.പി വധക്കേസുമായി നിരവധി സാമ്യമുണ്ട്.

ഒരുമാസം മുന്‍പ് പെരിയയിലെ പ്രാദേശിക നേതാവ് ശരത്‌ലാലിനും കൃപേഷിനുമെതിരെ കൊലവിളി പ്രസംഗം നടത്തിയിരുന്നു.മാത്രമല്ല വാഹനം ഇടിച്ചുവീഴ്ത്തി ശരീരത്തിലുടനീളം വെട്ടുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഉന്നത നേതൃത്വത്തിന്റെ അറിവോടെ കൊട്ടേഷന്‍ സംഘമാണ് കൊലപാതകം ചെയ്തതെന്നുതന്നെയാണ്.

പിണറായിയുടെ പൊലിസ് അന്വേഷിച്ചാല്‍ ഈ കേസ് അട്ടിമറിക്കപ്പെടും.കൊട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം ഗൂഢാലോചനക്കാരും പിടിയിലാകണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും രമ കൂട്ടിച്ചേര്‍ത്തു. ആസൂത്രകര്‍ പിടിയിലായാല്‍ മാത്രമെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതിയാകു. സിപിഎമ്മിന്റെ അറുകൊല രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും രമ പറഞ്ഞു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്