വടകരയില്‍ എല്‍.ഡി.എഫിന് വേണ്ടി ബി.ജെ.പി. വോട്ട് മറിച്ചു; കെ.കെ.രമ

By | Tuesday May 17th, 2016

SHARE NEWS

kkവടകര :വടകരയില്‍ ബി.ജെ.പി. എല്‍.ഡി.എഫിന് വേണ്ടി അവസാന ഘട്ടം വോട്ട് മറിച്ചുവെന്ന് കെ.കെ.രമ. പ്രചാരണത്തിനിടെ കെകെ രമയെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ആര്‍എംപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രമയുടേത് നാടകമാണെന്നായിരുന്നു സിപിഐഎം നേതാക്കളുടെ മറുപടി. വോട്ടുചോദിക്കാന്‍ ചെന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ചു മടങ്ങിയ സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടു എന്ന് കള്ളക്കഥ പരത്താന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയ്യാറായെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അപഹാസ്യമായ ഇത്തരം രീതികളില്‍ നിന്ന് യുഡിഎഫിന്റെ പരാജയ ഭീതി എത്രയാണെന്ന് മനസിലാക്കാമെന്നും പിണറായി പറഞ്ഞു. പി ജയരാജനെ കോഴിക്കോട് പ്രചാരണത്തിന് ഇറക്കിയത് സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും കെകെ രമ.  ആര്‍എംപിയെ കുറിച്ച് പറയാന്‍ സിപിഐഎമ്മിന് അവകാശമില്ലെന്നും കെ കെ രമ വ്യക്തമാക്കി.

 

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...