കോഴിക്കോട് : വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിര്‍ബന്ധമാക്കിയ പി.സി.ആര്. ടെസ്റ്റ് സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരന് എം.പി.

പ്രധാനമന്ത്രിക്ക് നിവേദനം നല്കി. 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ വീണ്ടും 1700 രൂപ ചെലവാക്കി വിമാനത്താവളത്തില്‍നിന്നും ടെസ്റ്റ് ചെയ്യണം. ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇത് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൗജന്യ പരിശോധനയോ അല്ലെങ്കില്‍ പരിശോധന ഒഴിവാക്കി നല്‍കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
