കുന്നുമ്മക്കരയിൽ സ്മാരക മന്ദിരത്തിനു നേരെ ആർഎംപി അക്രമം

By | Friday April 26th, 2019

SHARE NEWS

വടകര:ഏറാമല ഗ്രാമ പഞ്ചായത്തിലെ കുന്നുമ്മക്കരയിൽ കേളുവേട്ടൻ സ്മാരക മന്ദിരത്തിനു നേരെ അക്രമം.ഓഫീസിലുണ്ടായിരുന്ന ഫർണ്ണിച്ചറുകളും,പ്രചരണ ബോർഡുകളും തകർത്തു.ഇതോടൊപ്പം ഏറാമല ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഷിബിൻ സ്മാരക ബസ് സ്റ്റോപ്പും,ടി.പി.ബാലൻ സ്മാരക ബസ് സ്റ്റോപ്പും അക്രമി സംഘം തകർത്തു.

സമാധാനം തകർക്കുന്ന അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും,പൊതുയോഗവും നടത്തി.
പടം:ആർ.എം.പി.ഐ പ്രവർത്തകർ തകർത്ത ഷിബിൻ സ‌്മാരക ബസ‌്സ‌്റ്റോപ്പ‌്,2.ടി.പി.ബാലൻ സ‌്മാരക ബസ‌്സ‌്റ്റോപ്പ‌് തകർത്തനിലയിൽ.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്