ലോക് ഡൗണിന്റെ മറവിലെ തീവെട്ടിക്കൊള്ള ജനകീയ പ്രതിഷേധവുമായി ആര്‍എംപി (ഐ)

By | Friday May 22nd, 2020

SHARE NEWS

വടകര: കോവിഡ് ദുരന്തത്തിന്റെ മറവില്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് കടുത്ത ജന വിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആര്‍.എം.പി.ഐ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍  ജന വിരുദ്ധ നയത്തിനെതിനെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്തുണയുമായാണ് ധര്‍ണ്ണ സംഘടിപ്പിച്ചത് വടകര ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ മുഴുവന്‍ സ്വകാര്യ കമ്പനികള്‍ക്ക് വിറ്റഴിക്കുകയാണ്. ജനം തെരുവിലിറങ്ങാന്‍ സാദ്ധ്യതയില്ലാത്ത സാഹചര്യം മുതലെടുത്ത് പ്രതിരോധ മേഖല വരെ കുത്തകകള്‍ക്കായി തുറന്നുകൊടുക്കുകയാണ് മോദി സര്‍ക്കാര്‍. എന്‍.വേണു പറഞ്ഞു.

സമ്പന്നരുടെ മേല്‍ അധിക നികുതി ഈടാക്കിയും ധനക്കമ്മിയുടെ പരിമിതി മറികടന്ന് പണം ചെലവാക്കിയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് പകരം രാജ്യത്തിന്റെ പൊതു സമ്പത്ത് കൊള്ളയടിച്ച്സ്വാ ശ്രയത്തെ തകര്‍ത്തെറിഞ്ഞ് കല്‍ക്കരി മുതല്‍ ബഹിരാകാശം വരെ വിറ്റുതുലയ്ക്കുകയാണ് . ആര്‍ എം പി നേതൃത്വം കുറ്റപ്പെടുത്തി.

കെ ലിനീഷ്, ഏ.പി ഷാജിത്ത് എന്നിവര്‍ സംസാരിച്ചു ഓര്‍ക്കാട്ടേരി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു കെ.കെ ജയന്‍, എം.ടി ശശി എന്നിവര്‍ സംസാരിച്ചു, മടപ്പള്ളി കോളജ് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സിബി ഉദ്ഘാടനം ചെയ്തു എം പി ദേവദാസന്‍, പി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

കൈനാട്ടിയില്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം കെ.കെ സദാശിവന്‍ ഉദ്ഘാടനം ചെയ്തു വി.പി ശശി സംസാരിച്ചു, കണ്ണൂക്കരയില്‍ ഏരിയാ കമ്മിറ്റി അംഗം ഏ.കെ ബാബു ഉദ്ഘാടനം ചെയ്തു കെ.എന്‍ അശോകന്‍, പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു, ചോമ്പാല പോസ്റ്റ് ഓഫീസ് ധര്‍ണ്ണ എന്‍.പി ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സി സുഗതന്‍ കെ.പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു കുന്നുമ്മക്കരയില്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു വി.കെ വിശ്വന്‍, കെ.പി സുധീര്‍ എന്നിവര്‍ സംസാരിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *