എം യു എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സാന്റ് ബാങ്ക്‌സ് പരിസരം ശുചീകരിച്ചു

By news desk | Wednesday October 3rd, 2018

SHARE NEWS

വടകര: വടകരയിലെ ടൂറിസം കേന്ദ്രമായ സാന്റ് ബാങ്ക്‌സും പരിസരവും സംസ്ഥാന സര്‍ക്കാരിന്റെ പൊതു ശുചീകരണത്തിന്റെ ഭാഗമായി 4ാം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും, വടകര തീരദേശ പോലീസിന്റെയും, എം യു എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു.

വടകര തീരദേശ പോലീസ് സി ഐ കെ. രാജേന്ദ്രന്‍ എസ് ഐ ടി. പി കുഞ്ഞമ്മദ്, ടി റഖീബ്, നഗരസഭ ഹെല്‍ത്ത് സുപ്രവൈസര്‍ എന്‍ പി സുഗതകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ജി അജിത്ത്, എം യു എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സജീവ് കുമാര്‍, എന്‍. അദീബ് ഹസന്‍, പി പി ആശിഖ്, ആര്‍ സിറാജ്, എന്‍ സി മുഹമ്മദ് ബിന്‍ ജസീല്‍, ഏ സി നസീര്‍, പി വി സി അശ്‌റഫ്, പി വി ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...