Categories
Flash News

കടല്‍ ഭിത്തി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്

വടകര : ചോറോട് പഞ്ചായത്തിലെ വിവിധ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി പുനര്‍നിര്‍മാണം അനിശ്ചിതത്തിലായി കിടക്കുന്നു. ടൗട്ടെ ചുഴലിക്കാറ്റിന്റെ വരവില്‍ ആശങ്കയോടെ കഴിയുകയാണ് തീരദേശ വാസികള്‍.ഈ വര്‍ഷവും തീരദേശ വാസികളെ ദുരിതക്കയത്തിലേക്കു വലിച്ചെറിയപ്പെടുമെന്ന ഭീതിയാണുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച കടല്‍ ഭിത്തികള്‍ തകര്‍ന്നു തുടങ്ങിയിട്ടു നാളുകള്‍ ഏറെയായി. ഇതുവരെ അറ്റകുറ്റപ്പണി പോലും ചെയ്തിട്ടില്ല.
വര്‍ഷങ്ങളായി തുടരുന്ന കടല്‍ ക്ഷോഭത്തില്‍ കടല്‍ഭിത്തി തകര്‍ത്തു കടല്‍ കരയിലേക്കു കയറി. ആദ്യം തീരത്തെ തെങ്ങുകള്‍ കടപുഴക്കി. പിന്നെ തീരം കവര്‍ന്നു, റോഡും വീടുകളും തിരമാലകള്‍ തകര്‍ത്തു. അധികൃതരുടെ നിലപാട് പഴയപടി തന്നെ.സര്‍ക്കാരിനു ഇഛാശക്തിയില്ലാത്തതാണ് വികസനം തടസപ്പെടുന്നതിനു പ്രധാനകാരണമെന്നു മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കാലവര്‍ഷത്തിന് മുന്നേ കടല്‍ ഭിത്തി പുനര്‍നിര്‍മ്മിച്ച് ഇല്ലെങ്കില്‍ വന്‍ അപകടാവസ്ഥയിലേക്ക് തീരദേശം പോകുന്നതായിരിക്കും. ഇതൊരു പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട് ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണണം എന്നും മത്സ്യ കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അജ്‌നാസ് താഴത്തു അധ്യക്ഷന്‍ ആയിരുന്നു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP